Latest NewsInternational

‘ദി വയര്‍’ താരം മൈക്കല്‍ വില്ല്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി

'ദി വയര്‍' ടെലിവിഷന്‍ പരമ്പരയില്‍ മയക്കുമരുന്ന്​ ഡീലറായ ഓമര്‍ ലിറ്റിലിനെയാണ്​ മൈക്കല്‍ വില്ല്യംസ്​ അവതരിപ്പിച്ചത്​.

ന്യൂയോര്‍ക്ക്: ​അമേരിക്കയിലെ ‘ദി വയര്‍’ ടെലിവിഷന്‍ ത്രില്ലര്‍ പരമ്പരയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച്‌​ ആരാധക ഹൃദയത്തില്‍ ഇടംനേടിയ മൈക്കല്‍ കെ വില്ല്യംസിനെ (56) മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്ക്​ സിറ്റിയിലെ അപ്പാര്‍ട്​മെന്‍റിലാണ്​ താരത്തെ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചനിലയില്‍ കാണപ്പെട്ടത്​.

മരണ കാരണം പുറത്തുവിട്ടിട്ടില്ലെങ്കിലും അമിത ലഹരി ഉ​പയോഗിച്ചതാവാം മരണത്തിലേക്ക്​ നയിച്ചതെന്ന്​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ലഹരിക്ക്​ അടിമയായിരുന്നുവെന്ന്​ വില്ല്യംസ്​ തന്നെ നേരത്തെ അഭിമുഖത്തില്‍ വ്യക്​തമാക്കിയിരുന്നു. ‘ദി വയര്‍’ ടെലിവിഷന്‍ പരമ്പരയില്‍ മയക്കുമരുന്ന്​ ഡീലറായ ഓമര്‍ ലിറ്റിലിനെയാണ്​ മൈക്കല്‍ വില്ല്യംസ്​ അവതരിപ്പിച്ചത്​.

2002 മുതല്‍ 2008 വരെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടിരുന്ന ടെലിവിഷന്‍ പരമ്പരയായിരുന്നു ‘ ദി വയര്‍’. എച്ച്‌​.ബി.ഒയിലെ ‘ബോര്‍ഡ്​ വാക്ക്​ എംപയര്‍’ പരമ്പരയിലെ ‘ആല്‍ബര്‍ട്ട്​ ചാള്‍ക്ക്​’യെന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മൈക്കല്‍ വില്ല്യംസ്​ ​​ശ്രദ്ധ നേടിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button