ThiruvananthapuramLatest NewsKeralaNattuvarthaNews

സ്വര്‍ണ വ്യാപാരികളെ ലക്ഷ്യമിട്ട് ദ്രോഹിക്കുന്നു: മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സ്വര്‍ണവ്യാപാരികള്‍

നികുതി വെട്ടിപ്പിന് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണമെന്നും നിർദേശം

തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികൾ സ്വീകരിക്കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ സ്വര്‍ണ വ്യാപാരികള്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാട് യുദ്ധപ്രഖ്യാപനമാണെന്നും സ്വര്‍ണ വ്യാപാരികളെ ലക്ഷ്യമിട്ട് ദ്രോഹിക്കുകയാണെന്നും സ്വര്‍ണ വ്യാപാരികള്‍ പറഞ്ഞു.

വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും സ്വര്‍ണക്കടകളിൽ പരിശോധന വ്യാപകമാക്കുമെന്നും ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജി.എസ്.ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തില്‍ ആരാഞ്ഞു.

ബി.എസ്.പി അധികാരത്തിലെത്തിയാല്‍ ഇനി സ്മാരകങ്ങളും പ്രതിമകളും നിര്‍മിക്കില്ല : മായാവതി

നികുതി വെട്ടിപ്പിന് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണമെന്നും അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നികുതി പിരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്റീവ് നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button