ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഗ്രൂപ്പ് സി വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം. പിന്നീട് സ്ഥിരമാകാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈനായിട്ടാണ് അപേക്ഷകൾ അയ്‌ക്കേണ്ടത്.
ഒഴിവുകള്‍: ബോക്സിങ്-20, ജൂഡോ-16, സ്വിമ്മിങ്-16, ക്രോസ് കണ്‍ട്രി-4, കബഡി-10, വാട്ടര്‍ സ്പോര്‍ട്സ്-16, വുഷു-11, ജിംനാസ്റ്റിക്സ്-8, ഹോക്കി-8, വെയ്റ്റ്ലിഫ്റ്റിങ്-17, വോളിബോള്‍-10, റെസ്ലിങ്-22, ഹാന്‍ഡ്ബോള്‍-8, ബോഡി ബില്‍ഡിങ്-6, ആര്‍ച്ചറി-20, തൈ ക്വാണ്ടോ-10, അത്ലറ്റിക്സ്-45, ഇക്വസ്റ്റൈറിയന്‍-2, ഷൂട്ടിങ്-6, ബാസ്‌കറ്റ്ബോള്‍-6, ഫുട്ബോള്‍-8.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 22. വെബ്സൈറ്റ്: rectt.bsf.gov.in
Post Your Comments