KeralaLatest NewsNews

സ്കൂളുകള്‍ തുറക്കല്‍ വൈകും: തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി

ഒക്ടോബര്‍ മാസം മുതല്‍ സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ ആലോചന

തിരുവനന്തപുരം : കേരളത്തിൽ സ്കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷാ കേസിലെ സുപ്രീംകോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധ സമിതിയെ നിയമിക്കൂവെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത സമയത്ത് സ്കൂള്‍ തുറക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ്. വിധി എതിരായാല്‍ സ്കൂള്‍ തുറക്കില്ല. രോഗസ്ഥിരീകരണ നിരക്ക് എട്ടിന് താഴെ എത്തിയാല്‍ മാത്രമേ ചര്‍ച്ചകളിലേക്ക് കടക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

Read Also  :  പിതാവിനോട് എന്നും അറപ്പും ഭയവും മാത്രം, അല്‍-ഖ്വയ്ദയുടെ തലപ്പത്തേക്ക് ക്ഷണം കിട്ടിയിരുന്നു: ഒമര്‍ ബിന്‍ ലാദന്‍

ഒക്ടോബര്‍ മാസം മുതല്‍ സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ ആലോചന. ആദ്യ ഘട്ടത്തില്‍ 10, 11, 12 ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്താമെന്നാണ് തീരുമാനിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button