ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് പിന്നാലെ ഐസൊലേഷനിലായിരുന്ന രണ്ട് പരിശീലകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബൗളിംഗ് പരിശീലകൻ ഭരത് അരുൺ ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവർക്ക് സെപ്റ്റംബർ 10ന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരം നഷ്ടമാകും.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഓവലിൽ നടക്കുന്നതിനിടെയാണ് പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇന്ത്യൻ ടീമിലെ മറ്റുതാരങ്ങളെ ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെയെല്ലാം ഫലം നെഗറ്റീവായ സാഹചര്യത്തിൽ നാലാം ദിനത്തിൽ മത്സരം തടസ്സപ്പെട്ടില്ല.
Read Also:- ചേതക് ഇവി ബുക്കിംഗ് വീണ്ടും ആരംഭിച്ച് ബജാജ്
ഇരുവരെയും കൂടാതെ രവി ശാസ്ത്രിയുമായി അടുത്ത സമ്പർക്കം ഉണ്ടായിരുന്നു ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേലിനെയും ബിസിസിഐ മെഡിക്കൽ സംഘം ഐസൊലേഷനിലാക്കിയിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിനുമുമ്പ് ഇന്ത്യൻ യുവ വിക്കറ്റ് വിക്കറ്റ് റിഷാഭ് പന്തിന് കോവിഡ് ബാധിച്ചിരുന്നു.
Post Your Comments