Latest NewsNewsIndia

മഴ പെയ്യാന്‍ പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവം: ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ റിപ്പോർട്ട് തേടി

ദമോഹ് : മഴദൈവങ്ങള്‍ കനിയാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ബാലാവകാശ കമ്മീഷന്‍. മധ്യപ്രദേശിലെ ദമോഹ് ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം നടന്നത്.

ഗ്രാമത്തിലെ കടുത്ത വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യം മാറ്റി മഴ പെയ്യാന്‍ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് ആറ് പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിയതെന്നാണ് ഗ്രാമവാസികളുടെ വിശദീകരണം. തവളയെ കെട്ടിയ മരത്തടി തോളില്‍ കയറ്റിവെച്ച് നഗ്നരാക്കി നടത്തുന്നതാണ് ആചാരം. ഇങ്ങനെ ചെയ്താല്‍ ദൈവം പ്രീതിപ്പെടുകയും ഗ്രാമത്തില്‍ മഴ പെയ്യുമെന്നുമാണ് വിശ്വാസം.

Read Also  :  മുഖത്തെ കുഴികൾ മറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി!

സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ജില്ലാ ഭരണാധികാരികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളെ നഗ്നരാക്കി നടത്തിയതില്‍ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്ന് ദമോഹ് ജില്ലാ കളക്ടര്‍ എസ് കൃഷ്ണ ചൈതന്യ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് നഗ്നരാക്കി നടത്തിയതായി കണ്ടെത്തിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദമോഹ് എസ്പി ഡി ആര്‍ തിവാരി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button