KollamLatest NewsKeralaNattuvarthaNews

കൊല്ലത്ത് ഭാര്യാ മാതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍

കൊല്ലം: വീട്ടമ്മയെ ഇഷ്ടിക കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍. കൊല്ലം മയ്യനാട് കുളങ്ങര രാമന്‍കുളം വീട്ടില്‍ വിനോദിനെയാണ്​ (32) അറസ്റ് ചെയ്തത്. ഭാര്യാ മാതാവായ ലൈലയെയാണ് ഇയാൾ ഇഷ്​ടിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Also Read:‘ചില കേന്ദ്രങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കി, മുകേഷിനെതിരെ പ്രവർത്തകർ തിരിഞ്ഞു’ – സിപിഎം സംഘടനാ റിപ്പോർട്ട്

വിനോദും ഭാര്യയുമായി കലഹങ്ങൾ പതിവായിരുന്നു. എന്നാൽ കലഹം ഉപദ്രവത്തിലേക്ക് നീങ്ങിയപ്പോൾ ഭാര്യാ മാതാവ് തടസ്സം പിടിക്കാന്‍ ശ്രമിച്ചിരുന്നു. തുടർന്നാണ് വിനോദ് അവരെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്.

പരിക്കേറ്റ ഇവര്‍ ജില്ല ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിന് ശേഷം സ്ഥലത്ത് പ്രകോപനം സൃഷ്​ടിച്ച വിനോദിനെ പൊലീസ്​ പിടികൂടുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങൾ നിരന്തരമായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി അനേകം പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. സംഭവങ്ങളിൽ ഒന്നും തന്നെ സർക്കാർ വേണ്ടവിധത്തിൽ ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് ജനങ്ങൾ വിമർശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button