കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ചു മരിച്ച മുഹമ്മദ് ഹാഷിമിന്റെ മരണത്തിൽ പ്രതികരിച്ച് ഉമ്മ വാഹിദ. മെഡിക്കല്‍ കോളെജില്‍ നിന്നും ഇഞ്ചക്ഷന്‍ എടുത്തശേഷമാണ് മകന്റെ സ്ഥിതി മോശമായി തുടങ്ങിയതെന്നും ചില ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും മെഡിക്കല്‍ കോളെജില്‍ എത്തിക്കും വരെ മകന് വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ഉമ്മ പറയുന്നത്. ചെറിയ പനി തുടങ്ങിയതോടെ മെഡിക്കല്‍ കോളെജിലേക്ക് പോവുകയായിരുന്നുവെന്നും അവിടെ നിന്നും ഇഞ്ചക്ഷന്‍ എടുത്തതോടെ മകന്റെ ബോധം നഷ്ടപ്പെട്ടെന്നും വാഹിദ മാധ്യമങ്ങളോട് പ്രതികരിച്ചു.
വാഹിദയുടെ വാക്കുകള്‍ ഇങ്ങനെ..
‘മകന് ആദ്യം തൊണ്ടവേദന മാത്രമാണ് ഉണ്ടായിരുന്നത്. ശാന്തി ആശുപത്രിയില്‍ ഡോക്ടറെ കണ്ടു. മകന്‍ ഫോണില്‍ ഒക്കെ സംസാരിച്ചിരുന്നു. പിന്നെ ചെറിയ പനി തുടങ്ങി. മെഡിക്കല്‍ കോളെജില്‍ നിന്നും ഇഞ്ചക്ഷന്‍ എടുത്തശേഷമാണ് അവന്റെ ബോധം പോയത്. അതുവരെ അവന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. വീട്ടിലേക്ക് പോകാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അത്ര സീരിയസ് ആയ കുട്ടി അങ്ങനെ സംസാരിക്കുമോ. ആംബുലന്‍സിലൊക്കെ കൊണ്ടുവന്ന കുട്ടിക്ക് പേടിച്ചിട്ട് അപസ്മാരം വന്നതാണ്.
Read Also: രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം?
എന്നാല്‍ ഗ്ലൂക്കോസ് കയറ്റിയ ശേഷം പോകാമായിരുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ വിധി സമ്മതിച്ചില്ല. പനിക്കൊപ്പമുള്ള ക്ഷീണം മാത്രമെ അവനുണ്ടായിരുന്നുള്ളു. കൊവിഡ് നെഗറ്റീവായിരുന്നു.കുട്ടികളുടെ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞാണ് മെഡിക്കല്‍ കോളേജില്‍ നിന്നും മിംസിലേക്ക് കൊണ്ട് പോയത്. മെഡിക്കല്‍ കോളെജില്‍ വിശദപരിശോധന നടത്തിയില്ല. റിപ്പോര്‍ട്ട് പരിശോധിച്ച് ഒരു ഇന്‍ജക്ഷന്‍ വെക്കുകയായിരുന്നു. പിന്നാലെയാണ് അവന് അസ്വസ്ഥത തുടങ്ങിയത്.’
അതേസമയം മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഫലം നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു. നേരത്ത പുനെ എന്‍ഐവിയില്‍ നടത്തിയ പരിശോധന ഫലങ്ങളില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പരിശോധന ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.
Post Your Comments