KeralaLatest NewsNews

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

Read Also: വിമാനത്തിലെ ടോയ്‌ലറ്റില്‍  ലൈംഗിക ബന്ധം, ദമ്പതികളെ കൈയ്യോടെ പിടികൂടി ജീവനക്കാര്‍

കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചു. ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിലാണ് ഈ ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യൽ ഹെൽപ് ലൈൻ നമ്പർ (0495 2961385 രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണിവരെ) കൂടാതെ സംസ്ഥാന തലത്തിലുള്ള ടെലി മനസ് ‘14416’ ടോൾ ഫ്രീ നമ്പർ 24 മണിക്കൂറും ഇതിന് പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്.

Read Also: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: കമാന്റിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button