Latest NewsNewsInternational

ലൈവ് ആണെന്നറിയാതെ മാദ്ധ്യമ പ്രവര്‍ത്തകന്റെ രോഷപ്രകടനം കണ്ടത് ലക്ഷക്കണക്കിന് പ്രേക്ഷകര്‍

ക്ഷമ ചോദിച്ച് വാര്‍ത്താ അവതാരകന്‍

ന്യൂഡല്‍ഹി : ചാനലുകളിലെ ലൈവ് റിപ്പോര്‍ട്ടിംഗില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അമളി പറ്റുക സാധാരണമാണ്. റിപ്പോര്‍ട്ടര്‍മാരുടെ പല അമളികളും ചാനല്‍ ലോകത്തെ ഹിറ്റുകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ഇവിടെ ബിബിസിയിലെ റിപ്പോര്‍ട്ടര്‍ക്കാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ പോയി എന്ന് കരുതി പ്രതികരിച്ച് അമളി പറ്റിയത്. ന്യൂസ് റൂമുമായുള്ള തന്റെ കണക്ഷന്‍ പോയി എന്നു കരുതിയ റിപ്പോര്‍ട്ടര്‍ തന്റെ ദേഷ്യം പ്രകടിപ്പിച്ചതാണ് മാദ്ധ്യമ പ്രവര്‍ത്തകന് വിനയായത്. ഇദ്ദേഹത്തിന്റെ രോഷപ്രകടനം ബിബിസിയുടെ പ്രേക്ഷകര്‍ ലൈവായി കാണാന്‍ ഇടയാകുകയും ചെയ്തു.

Read Also : ‘ചോദ്യം ചെയ്​തതോടെ ഇ.ഡിയില്‍ വിശ്വാസം കൂടിയോ?’ സഹകരണ മേഖല വിഷയത്തിൽ കെ.ടി ജലീലിനെ​ തള്ളി​ മുഖ്യമന്ത്രി

ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ ഇരുന്നുകൊണ്ട് അഫ്ഗാനിസ്ഥാനിലെ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്ന ഡാന്‍ ജോണ്‍സണ്‍ എന്ന ബിബിസിയിലെ മാദ്ധ്യമ പ്രവര്‍ത്തകനാണ് ഈ അമളി പറ്റിയത്. ഡാന്‍ തന്റെ റിപ്പോര്‍ട്ട് വായിച്ചു തീര്‍ന്നതിന് ശേഷം അവതാരകന്‍ ഡാനിനോട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഡാനിന് അത് കേള്‍ക്കാന്‍ സാധിച്ചില്ല. ഡാന്‍ കരുതിയത് ന്യൂസ് റൂമുമായുള്ള ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു എന്നാണ്. അതാണ് ഡാനിനെ പ്രകോപിതനാക്കിയത്. അങ്ങനെയാണ് ‘ഈ ജോലി മനുഷ്യനെ, ഈ ജോലി’ എന്ന് ദേഷ്യത്തോടെ പറയുകയും അത് ലൈവായി പ്രേക്ഷകര്‍ കാണുകയും ചെയ്തത്.

ഡാനിന്റെ ഈ രസകരമായ വികാര പ്രകടനത്തിന് അവതാരകനൊപ്പം പ്രേക്ഷകരും സാക്ഷ്യം വഹിച്ചതിനാല്‍, ഉടന്‍ തന്നെ അവതാരകന്‍ ‘ഡാന്‍ എന്റെ ചോദ്യം കേട്ടില്ല എന്നു തോന്നുന്നു. അയാളുടെ ലൈന്‍ കട്ടായി എന്നു കരുതേണ്ടിയിരിക്കുന്നു. അയാളുടെ പ്രതികരണത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്ന് പ്രേക്ഷകരോട് പറയുകയുണ്ടായി.

shortlink

Post Your Comments


Back to top button