ഹവാന: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകി ക്യൂബ. ലോകത്ത് ആദ്യമായാണ് കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ നൽകുന്നത്. ഒക്ടോബര്‍ അവസാനത്തോടെ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എത്രയും പെട്ടെന്ന് വാക്സിനേഷൻ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. തിങ്കളാഴ്ച മുതലാണ് രണ്ട് വയസുമുതലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചത്.
അതേസമയം, തദ്ദേശീയമായി നിർമ്മിച്ച വാക്സിനാണ് കുട്ടികൾക്ക് നൽകുന്നതെന്നും ഇതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നുമാണ് ലഭ്യമായ വിവരം. എന്നാൽ വാക്സിനുകൾ ക്ലിനിക്കല്‍ ട്രയലുകള്‍ പൂർത്തിയാക്കിയതാണെന്നും മികച്ച രോഗ പ്രതിരോധശേഷി നൽകുന്നതാണെന്ന് വ്യക്തമായത്തിന് ശേഷമാണ് വാക്സിനേഷൻ ആരംഭിച്ചതെന്നും ക്യൂബൻ സർക്കാർ വ്യക്തമാക്കി. വാക്സിനുകളുടെ ഫലപ്രാപ്തി 92 ശതമാനത്തിന് മുകളിലാണ് എന്നും അധികൃതർ അവകാശപ്പെടുന്നു.
Post Your Comments