Latest NewsUSANewsInternational

അന്താരാഷ്‌ട്ര യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കാനഡ

എന്നാൽ, സെപ്റ്റംബർ 21 വരെ കനേഡിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെട്ടുത്തിയിട്ടുണ്ട്

ഒട്ടാവ : കോവിഡിനെ തുടർന്ന് വിലക്കേർപ്പെടുത്തിയിരുന്ന അന്താരാഷ്‌ട്ര യാത്രകൾക്ക് ഇളവ് വരുത്തി കാനഡ. ഇന്ന് മുതൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് കാനഡയിൽ പ്രവേശിക്കാം. എന്നാൽ, സെപ്റ്റംബർ 21 വരെ കനേഡിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെട്ടുത്തിയിട്ടുണ്ട്.

കോവിഡിനെ തുടർന്ന് മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയ കനേഡിയൻ പൗരന്മാർക്കും, ജോലി സംബന്ധമായി കാനഡയിൽ താമസിച്ചിരുന്നവർക്കും, വിനോദസഞ്ചാരത്തിന് എത്തുന്നവർക്കും ഈ ഇളവുകൾ സഹായകമാവും. അന്താരാഷ്‌ട്ര യാത്രകൾ നടത്തുന്ന രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് പതിനാലു ദിവസത്തെ നിരീക്ഷണവും ആവശ്യമില്ല.

Read Also  :  തോൽവി അറിയാതെ 36 മത്സരങ്ങൾ: ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇറ്റലി

യാത്രക്കാർ, കാനഡ അംഗീകരിച്ച ഫൈസർ-ബയോടെക്, മോഡേണ, ആസ്ട്രസെനക്ക, കോവിഷീൽഡ്, ജാൻസൺ (ജോൺസൺ & ജോൺസൺ) എന്നീ വാക്‌സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചവരായിരിക്കണം. രാജ്യത്ത് പ്രവേശിക്കുന്നവർ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ, പ്രവേശനത്തിന് 72 മണിക്കൂർ മുൻപ് നടത്തിയ പ്രീ-അറൈവൽ കോവിഡ് മോളിക്കുലാർ ടെസ്റ്റ്‌ന്റെ പരിശോധനാ ഫലം എന്നീ രേഖകൾ ഹാജരാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button