Latest NewsFootballNewsSports

തോൽവി അറിയാതെ 36 മത്സരങ്ങൾ: ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇറ്റലി

റോം: ഏറ്റവുമധികം മത്സരങ്ങളിൽ തോൽവിയറിയാതെ ദേശീയ ടീമെന്ന റെക്കോർഡ് ഇറ്റലിക്ക് സ്വന്തം. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വിസർലാൻഡിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോക റെക്കോർഡ് കുറിച്ചത്. ഇതുവരെ 36 മത്സരങ്ങളാണ് മാഞ്ചിനിയുടെ സംഘം പരാജയമറിയാതെ പൂർത്തിയാക്കിയത്.

പരാജയമറിയാതെ 35 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ബ്രസീലിന്റെയും സ്പെയിനിന്റെയും നേട്ടമാണ് ഇറ്റലി പഴങ്കഥയാക്കിയത്. മാഞ്ചിനിക്ക് കീഴിൽ ഏതാണ്ട് മൂന്നു വർഷത്തോളമായി ഇറ്റലി തോൽവി അറിയാതെ മുന്നേറുകയാണ്. കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി ലോകകപ്പ് യോഗ്യത ലഭിക്കാൻ ഇറ്റലിക്ക് കഴിഞ്ഞില്ല. പിന്നീട് മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു ഇറ്റലി. ഇക്കഴിഞ്ഞ യൂറോകപ്പ് ജേതാക്കളാവാനും ഇറ്റലിക്ക് സാധിച്ചു.

Read Also:- മാഞ്ചസ്റ്റർ ടെസ്റ്റിൽ രഹാനെയ്ക്ക് പകരം ഹനുമ വിഹാരിയ്ക്ക് അവസരം നൽകണമെന്ന് ലക്ഷ്മൺ

അതേസമയം, സ്വിസർലാൻഡിനെതിരെ വിജയിക്കാൻ സാധിക്കാതിരുന്നത് ഇറ്റലിയെ അസ്വസ്ഥരാക്കും. കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടിയെങ്കിലും ഇറ്റലിക്ക് ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ജോർജീഞ്ഞോക്ക് സാധിച്ചില്ല. ലോകകപ്പിൽ ഇറ്റലിക്കെതിരെ ക്രോസ് ബാറിന് കീഴിൽ ഉജ്ജ്വല പ്രകടനം നടത്തിയ സ്വിസർലാൻഡ് ഗോൾ കീപ്പർ യാൻ സോമ്മർ ഇന്നലെയും മികച്ച പ്രകടനം ആവർത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button