ജയ്പൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് അധികാരം സ്വന്തമാക്കി ബിജെപി. രാജസ്ഥാനിലെ ആറ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി മൂന്നിടത്തെ അധികാരം പിടിച്ചെടുത്തത്. എന്നാൽ തെരഞ്ഞെടുപ്പിൽ ഒരിടത്തുമാത്രമാണ് ബി ജെ പിക്ക് ജയിക്കാന്‍ കഴിഞ്ഞത്. വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ പിറ്റേന്ന് കൂറുമാറിയതോടെയാണ് ബി ജെ പിക്ക് ഭരണം പിടിക്കാനായത്.
read also: താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു; മുല്ല ഹസ്സന്‍ ഭരണത്തലവന്‍, ബറാദര്‍ ഉപപ്രധാനമന്ത്രി
സരോഹിയില്‍ മാത്രമാണ് ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ സരോഹി കൂടാതെ ജയ്പൂര്‍, ഭാരത്പുര്‍ എന്നിവിടങ്ങളിലും ബിജെപി ഭരണം പിടിച്ചെടുത്തു. ജയ്പൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച രമാദേവി ബിജെപിയില്‍ ചേര്‍ന്നു. അതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രമുഖ് തെരഞ്ഞെടുപ്പില്‍ ബി ജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ഇവിടെ ബി ജെ പിക്ക് 25ഉം കോണ്‍ഗ്രസിന് 26ഉം സീറ്റാണ് ലഭിച്ചത്. രമാദേവിയോടൊപ്പം മറ്റൊരു കോണ്‍ഗ്രസ് അംഗവും ബിജെപിക്ക് വോട്ട് ചെയ്തതോടെ അവര്‍ക്ക് 27 വോട്ട് ലഭിച്ചു. അതോടെയാണ് ബിജെപി ഭരണം ഉറപ്പിച്ചത്.
Post Your Comments