ദില്ലി: ഹൈദരാബാദ്, ചെന്നൈ എന്നീ രണ്ടു നഗരങ്ങളിൽ ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ച് ബജാജ്. ഇലക്ട്രിക് സ്കൂട്ടർ ഇതിനകം ലഭ്യമായിരുന്ന ആറ് നഗരങ്ങൾക്ക് പുറമേയാണ് ഈ രണ്ടു പുതിയ നഗരങ്ങളിലും ബുക്കിംഗ് പുനരാരംഭിച്ചിരിക്കുന്നതെന്ന് റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. പൂനെ, നാഗ്പൂർ, ബാംഗ്ലൂർ, ഔറംഗാബാദ്, മൈസൂർ, മംഗലാപുരം എന്നീ നഗരങ്ങളിലാണ് മോഡൽ ഇതിനകം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
ഈ പുതിയ സ്ഥലങ്ങളിൽ താല്പര്യമുള്ള ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാം. ഇലക്ട്രിക് സ്കൂട്ടർ 2000 രൂപ നൽകി ബുക്ക് ചെയ്യാമെന്ന് ബജാജ് അറിയിച്ചു. ഓഫറിൽ പരിമിതമായ എണ്ണം ചേതക് മാത്രമേയുള്ളൂവെന്നും അതിനുശേഷം ബുക്കിംഗ് അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. IP 67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയൺ ബാറ്ററിയാണ് ചേതകിന്റെ ഹൃദയം. 3.8 kw/4.1kw ഇലക്ട്രിക് മോട്ടോറുള്ള സ്കൂട്ടറിന് സ്പോർട്സ്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്.
Read Also:- കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ഏഥർ എനർജി
സ്പോർട്സ് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാൽ ഊർജ്ജക്ഷമതയേറിയ ഇക്കോ മോഡഡിൽ സ്കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്സ് ഗിയറുള്ള ഇന്ത്യയിൽ ആദ്യ ഇലക്ട്രിക് സ്കൂട്ടറും ചേതക്കാണ്. രണ്ട് വകഭേദങ്ങളിലും ആറു നിറങ്ങളിലുമാണ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തുന്നത്.
Post Your Comments