ന്യൂഡൽഹി : കോൺഗ്രസ് അധികാരത്തിലെത്താൻ രാഹുല്‍ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കണം എന്ന് ആവശ്യപ്പെട്ട് ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ പ്രമേയം പാസാക്കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് പ്രമേയത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവെച്ചു.
Read Also : നിപ രോഗലക്ഷണങ്ങള്‍ കാണിച്ചവരുടെ പരിശോധനാഫലം പുറത്ത് വിട്ട് ആരോഗ്യമന്ത്രി
At the National Executive meeting of the Indian Youth Congress, IYC Jointly passes a resolution that Shri @RahulGandhi Ji should be appointed as AICC President as per the constitution of Indian National Congress. pic.twitter.com/c5wxDm6wM7
— Srinivas BV (@srinivasiyc) September 6, 2021
2017 ല്‍ സോണിയാ ഗാന്ധിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. 2019 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധി നേതൃസ്ഥാനം ഉപേക്ഷിച്ചിരുന്നു. നിലവില്‍ സോണിയ ഗാന്ധിയാണ് താല്‍ക്കാലിക അധ്യക്ഷ.
Post Your Comments