കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ പാക് വിരുദ്ധ മുദ്രാവാക്യവുമായി പ്രകടനം നടത്തി ആയിരങ്ങൾ. കാബൂളിൽ ആണ് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ പ്രകടനവുമായി രംഗത്ത് വന്നത്. പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. പ്രതിഷേധം കനത്തതോടെ താലിബാൻ ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകൾ ഉണ്ട്.
പഞ്ചശീർ പിടിച്ചടക്കാൻ പാകിസ്ഥാൻ താലിബാനെ സഹായിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെതിരെയാണ് അഫ്ഗാൻ ജനത പ്രതിഷേധസ്വരമുയർത്തിയത് എന്നാണു റിപ്പോർട്ടുകൾ. താലിബാനൊപ്പം ചേർന്ന് മുൻ അഫ്ഗാൻ സർക്കാരിൻറെ പ്രതിരോധ സേനയെ തകർത്ത, പാകിസ്ഥാനെ വിമർശിച്ച് ഇറാൻ രംഗത്ത് വന്നിരുന്നു.
Also Read:ആരോഗ്യ കേന്ദ്രങ്ങളിലെ ഗ്രീൻപാസ് നിബന്ധന പിൻവലിച്ച് അബുദാബി ഹെൽത്ത് സർവീസസ്
അതേസമയം, അഫ്ഗാൻ ഭരണത്തലവനായി മുല്ല മുഹമ്മദ് ഹസൻ അഖുൻദിനെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. പഴയ താലിബാൻ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു മുല്ല മുഹമ്മദ് ഹസൻ അഖുൻദ്. നിലവിൽ താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ഷൂറയുടെ അധ്യക്ഷനാണ് അഖുൻദ്. ഭരണത്തെച്ചൊല്ലി താലിബാൻ നേതൃത്വത്തിൽ ഉയർന്ന ഭിന്നതകളെ തുടർന്നാണ് അഖുൻദിന് നറുക്ക് വീണതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Anti Pakistan protests in Kabul, happening right now pic.twitter.com/t1SISw9RWY
— Saad Mohseni (@saadmohseni) September 7, 2021
Post Your Comments