തിരുവനന്തപുരം: പണി പൂർത്തിയാകാത്ത റോഡിന് ടോൾ പിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കഴക്കൂട്ടം-കാരോട് ബൈപാസിൽ തിരുവല്ലത്ത് നടക്കുന്ന ടോൾ പിരിവിനെതിരായ സമരത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണം പൂർണമാകും മുൻപ് തന്നെ ഓഗസ്‌റ്റ് 16 മുതൽ ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവെ മന്ത്രി നിതിൻ ഗഡ്കരി അനുമതി നൽകിയിരുന്നു.
Also Read: ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു
‘കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വലിയ ആത്മബന്ധമാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും പൊതുലക്ഷ്യം പണമുണ്ടാക്കുക എന്നത് മാത്രമാണ്’- സുധാകരൻ പറഞ്ഞു. മറ്റ് പല പ്രശ്‌നങ്ങളും പരിഹരിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ടോൾ വിഷയത്തിൽ ഇടപെടാത്തതെന്നും സുധാകരൻ ചോദിച്ചു.
അതേസമയം തിരുവല്ലത്ത് നടക്കുന്ന ടോൾ പിരിവിനെതിരെ നാട്ടുകാരും തുടർന്ന് സിപിഎം-കോൺഗ്രസ് സംഘടനകളും പ്രതിഷേധവുമായെത്തി. ബൈപ്പാസിന്റെ 20 കിലോമീറ്റർ ചുറ്റളവിലുളളവർക്ക് സൗജന്യ യാത്ര വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് അധികൃതർ തയ്യാറായില്ല. ചർച്ചയിലും തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് നാട്ടുകാർ കടുത്ത പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്.
Post Your Comments