Latest NewsNewsIndia

ഭാര്യയെ കൂടാതെ മറ്റൊരു കാമുകി, രണ്ട് വര്‍ഷത്തെ അവിഹിത ബന്ധത്തിനൊടുവില്‍ യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മുംബൈ: രണ്ട് വര്‍ഷമായി അവിഹിത ബന്ധം, ഒടുവില്‍ യുവതിയെ മുഖം വികൃതമാക്കി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ 38 കാരന്‍ അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശി വിനയ് റായ്യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ പരാതി നല്‍കുമെന്ന ഭയത്തെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് യുവാവ് പൊലീസില്‍ മൊഴി നല്‍കി. മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലാണ് സംഭവം.

Read Also : ബിജെപി നേതാവ് കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചതായി പരാതി

യുവതിയെ കൊലപ്പെടുത്തിയതായി വിനയ് പൊലീസിനോട് സമ്മതിച്ചു. കഴുത്തറുത്ത നിലയിലും മുഖത്ത് മുറിവുണ്ടാക്കി തൊലി നീക്കം ചെയ്ത നിലയിലുമായിരുന്നു മൃതദേഹം. ഫാക്ടറി ജീവനക്കാരനായ വിനയ് ഭാര്യയും കുട്ടികളുമായി സൂറത്ത് ജില്ലയിലെ കരാങ് ഗ്രാമത്തിലാണ് താമസം. രണ്ടുവര്‍ഷമായി കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. 10 ദിവസം മുമ്പ് വിനയ് യുവതിയെ സൂറത്തിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെവെച്ച് യുവതിക്ക് നേരത്തേ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നതായും അയാള്‍ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയിരുന്നതായും അറിയുകയായിരുന്നു. വിവാഹം കഴിച്ചില്ലെങ്കില്‍ തനിക്കെതിരെയും ബലാത്സംഗ പരാതി നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും പരാതി നല്‍കാതിരിക്കാനാണ് കൊലപാതകമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

വിനയ് സ്ത്രീയെ ട്രെയിനില്‍ നന്ദൂര്‍ബാറിലെത്തിക്കുകയും അവിടെനിന്ന് വിദൂര സ്ഥലത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. അവിടെവെച്ചായിരുന്നു കൊലപാതകം. ശേഷം വിനയ് തിരികെ ഗ്രാമത്തിലെത്തുകയും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

ആഗസ്റ്റ് 24നാണ് യുവതിയുടെ മൃതദേഹം നന്ദൂര്‍ബാറിലെ റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തുന്നത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. കൂടാതെ മുഖത്ത് നിരവധി മുറിവുകള്‍ ഉണ്ടാക്കുകയും തൊലി നീക്കം ചെയ്യുകയും ചെയ്തിരുന്നു. യുവതിയെ തിരിച്ചറിയാതിരിക്കാനാണ് മുഖം വികൃതമാക്കിയതെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button