Latest NewsKeralaNewsWomen

വയറില്ലല്ലോ, ചെറിയ വയർ തുടങ്ങിയ പരിഹാസങ്ങള്‍, രണ്ട് തവണ അബോര്‍ഷൻ: മറ്റേണിറ്റി ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ഭീഷണി

. നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല ഇതെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ ഒരു മറ്റേണിറ്റി ഫോട്ടോഷൂട്ട് ശ്രദ്ധനേടുകയാണ്. നിറവയറുമായി ഭർത്താവിനൊപ്പം നിൽക്കുന്ന ആര്യ എന്ന യുവതിയുടെ ചിത്രങ്ങളാണ് ചർച്ചയാകുന്നത്. ഭര്‍ത്താവ് വിനീതിനൊപ്പമാണ് ആര്യയുടെ ഫോട്ടോ ഷൂട്ട്. രേഷ്മ മോഹനാണ് ഈ വൈറല്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ക്ക് നേരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മകന്‍ ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് ആര്യയു വിനീതും. ഇപ്പോഴിതാ തന്റെ വൈറൽ ചിത്രങ്ങളെ കുറിച്ചു രേഷ്മ തുറന്നു പറയുന്നു.

രണ്ടു തവണ അബോർഷൻ ആകുകയും വയറിന്റെ പേരിൽ പലപ്പോഴും കളിയാക്കലുകൾ നേരിടേണ്ടിയും വന്നിരുന്ന യുവതിയാണ് ആര്യയെന്നു രേഷ്മ ഒരു അഭിമുഖത്തിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ആര്യയുമായ് പരിചയത്തിലായതെന്നും ഈ ഗർഭകാല ചിത്രങ്ങൾ നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഭീഷണികോളുകൾ വന്നിരുന്നുവെന്നും രേഷ്മ പറയുന്നു.

read also:ഗർഭധാരണത്തിന് വേണ്ടിയുള്ള ലൈംഗികബന്ധം എങ്ങനെ?: സംശയങ്ങൾ അകറ്റാം

രേഷ്മയുടെ വാക്കുകള്‍ ഇങ്ങനെ.. ‘രണ്ട് തവണ അബോര്‍ഷനായിട്ടുണ്ട് ആര്യയ്ക്ക്. ബോഡി ഷെയ്മിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ണുകൊണ്ടല്ല മനസ്സ് കൊണ്ടാണ് ആ ചിത്രങ്ങള്‍ കാണേണ്ടത്. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ് ആര്യ. വിനീതിനും ആര്യയ്ക്കും ഏറെ സ്‌പെഷലായിരുന്നു ആ നിമിഷങ്ങള്‍. മൂന്നാമത്തെ തവണയായിരുന്നു ആര്യ ഗര്‍ഭിണിയായത്. മെലിഞ്ഞ ശരീര പ്രകൃതമാണ് ആര്യയ്ക്ക്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയത്ത് ചെറിയ വയറായിരുന്നു. കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് പറയില്ലല്ലോ, വയറില്ലല്ലോ എന്നൊക്കെയുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ആര്യയ്ക്ക്. ആ പരിഹാസങ്ങള്‍ക്കുള്ള മറുപടിയാണ് ആര്യയുടെ മുഖത്ത് പിന്നീട് കണ്ട സന്തോഷവും ചിരിയും.

ഫേസ്ബുക്കിലൂടെയായിരുന്നു ആര്യയുമായി സൗഹൃദത്തിലാവുന്നത്. ഗര്‍ഭകാലത്ത് നേരിട്ട പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കമുള്ള മറുപടിയായാണ് ആ ഫോട്ടോ ഷൂട്ട് ചെയ്തത്. മനോഹരമായി വേണം വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്ന് ആര്യ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഫോട്ടോ ഷൂട്ടിനെക്കുറിച്ച്‌ പറഞ്ഞത്. വൈറല്‍ ചിത്രങ്ങള്‍ പിറന്ന നിമിഷം അതായിരുന്നു. മഞ്ഞ ഗൗണ്‍ അണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു ആദ്യത്തേത്. അതില്‍ വയറിന്റെ വലുപ്പം അറിയുന്നേയുണ്ടായിരുന്നില്ല. അമ്ബൂരിയില്‍ വെച്ചായിരുന്നു രണ്ടാമത്തെ ഫോട്ടോ ഷൂട്ട്. എന്റെ വീടിനടുത്തായിരുന്നു ആ ലൊക്കേഷന്‍. ട്രഡീഷണലായാണ് ആര്യയെ ഒരുക്കിയത്. ആ ഭംഗി ചിത്രങ്ങളിലും കാണാനുണ്ടായിരുന്നു. അങ്ങേയറ്റം ശ്രദ്ധയോടെയാണ് ആര്യയെ ഒരുക്കിയത്.

ഇത് പോലെയുള്ള മനോഹരനിമിഷങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ പറഞ്ഞ് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. വിമര്‍ശനങ്ങളുമുണ്ടായിരുന്നു. നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല ഇതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടവരുമുണ്ടായിരുന്നു. അതേക്കുറിച്ച്‌ പറഞ്ഞ് തനിക്ക് ഭീഷണി കോള്‍ വന്നിരുന്നു. ഫോട്ടോ ഡിലീറ്റ് ചെയ്യാനുദ്ദേശമില്ലെന്ന മറുപടിയായിരുന്നു നല്‍കിയത്.’ രേഷ്മപങ്കുവച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button