Latest NewsIndiaNews

24 വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിലച്ച ലിഫ്റ്റ് തുറന്നപ്പോള്‍ കണ്ടത് പുരുഷ അസ്ഥികൂടം, ദുരൂഹത

മരിച്ചത് ആരെന്ന് കണ്ടെത്താന്‍ അസ്ഥികൂടം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു

ലക്നൗ: 24 വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിലച്ച ആശുപത്രി ലിഫ്റ്റില്‍ പുരുഷ അസ്ഥികൂടം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒപ്പെക് ആശുപത്രിയിലാണ് സംഭവം നടന്നത്. 24 വര്‍ഷം മുമ്പ് പ്രവര്‍ത്തനരഹിതമായ ലിഫ്റ്റ് അറ്റകുറ്റപ്പണിക്കായി തുറന്നപ്പോഴാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. മരിച്ചത് ആരെന്ന് കണ്ടെത്താന്‍ അസ്ഥികൂടം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു.

1991ലാണ് ഒപ്പെക് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1997 വരെ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അത്തരത്തില്‍ പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. കൊലപാതക സാധ്യതയും പൊലീസ് തള്ളി കളയുന്നില്ല. ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്. എന്തായാലും അസ്ഥികൂടത്തിന് പിന്നിലെ ദുരൂഹത അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button