Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsUAENewsInternationalGulf

ഷാർജയിൽ പുതുതായി ഏഴ് സ്വകാര്യ സ്‌കൂളുകൾ കൂടി തുറക്കുന്നു

ഷാർജ: 2020-21 അദ്ധ്യയന വർഷത്തിൽ ഷാർജയിൽ ഏഴ് പുതിയ സ്വകാര്യ സ്‌കൂളുകൾ കൂടി തുറന്നു. പുതിയ പാഠ്യപദ്ധതികൾ ഉൾപ്പെട്ടിട്ടുള്ള സ്‌കൂളുകളാണ് ഷാർജയിൽ ആരംഭിച്ചിരിക്കുന്നത്.

Read Also: ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം

പുതുതായി തുറന്ന സ്‌കൂളുകളിൽ ഒരെണ്ണത്തിൽ ഓസ്‌ട്രോലിയൻ പാഠ്യപദ്ധതിയാണ്. എമിറേറ്റ്‌സിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വളരെ ഗുണപരമാണ് പുതിയ സ്‌കൂളുകളെന്ന് ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

ദർബ് അൽ-സാദ പ്രൈവറ്റ് സ്‌കൂൾ, വിക്ടോറിയ ഇന്റർനാഷണൽ പ്രൈവറ്റ് സ്‌കൂൾ, മന്റീന അമേരിക്കൻ പ്രൈവറ്റ് സ്‌കൂൾ, അൽ-മദീന ഇന്റർനാഷണൽ പ്രൈവറ്റ് സ്‌കൂൾ, അൽ സിദ്ര പ്രൈവറ്റ് സ്‌കൂൾ, ഗൾഫ് അമേരിക്കൻ പ്രൈവറ്റ് സ്‌കൂൾ, ‘ഷൗഫത്ത്’ സാബിസ് ഇന്റർനാഷണൽ പ്രൈവറ്റ് സ്‌കൂൾ എന്നിവയാണ് ഷാർജയിലെ പുതിയ സ്‌കൂളുകൾ. മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചാണോ സ്‌കൂളുകൾ പ്രവർത്തിക്കുന്നതെന്നറിയാനായി ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി സ്‌കൂളുകളിൽ പരിശോധന നടത്തിയതായും ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

Read Also: ബാക്ക് ടു സ്‌കൂൾ: കുട്ടികളുടെ ആരോഗ്യ നിലയെ കുറിച്ച് രക്ഷിതാക്കൾ സ്‌കൂളുകളിൽ അറിയിക്കണമെന്ന് നിർദ്ദേശം

വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കി മികച്ച പഠനാന്തരീക്ഷം നൽകാൻ സ്‌കൂളുകൾ തയ്യാറാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button