News

നിപ: വാളയാർ അതിർത്തിയിൽ യാത്രാനിയന്ത്രണം ശക്തമാക്കി തമിഴ്നാട്

ചെന്നൈ: കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം. വാളയാർ ഉൾപെടെയുള്ള ചെക്പോസ്റ്റുകളില്‍ പരിശോധന വര്‍ധിപ്പിച്ചു. കോയമ്പത്തൂർ ജില്ലാ കലക്ടർ ഡോ.ജി.എസ് സമീരൻ വാളയാർ ചെക്പോസ്റ്റ് സന്ദർശിച്ചു. പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങൾ ഉള്ളവരെ തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ലെന്ന് കോയമ്പത്തൂർ കളക്ടർ ജി എസ് സമീരൻ അറിയിച്ചു.

Also Read: ലക്ഷ്യം പുതിയ സാമ്പത്തിക സ്രോതസ്: കടല്‍ പായല്‍ കൃഷിയുമായി ലക്ഷദ്വീപ്

പരിശോധനയ്ക്ക് അതിർത്തിയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു. അതിർത്തി കടക്കുന്ന വാഹനങ്ങളിൽ നിന്നും അനാവശ്യമായി യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കില്ല. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും കോയമ്പത്തൂർ ജില്ലാ കളക്ടർ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിൽ കൂടുതൽപേരെ ചേർത്തു. 188 ആയിരുന്ന സമ്പർക്ക പട്ടിക ഇപ്പോൾ 251 പേരായി. ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 32പേരെയാണ്. ഇതിൽ എട്ടുപേർക്ക് രോ​ഗ ലക്ഷണങ്ങളുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ എട്ടുപേരുടെ സാംപിളും പരിശോധനക്കായി എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button