തിരുവനന്തപുരം: പൂന്തുറയില്‍ യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മണക്കാട് സ്വദേശി സുധീര്‍ ആണ് പിടിയിലായത്. രണ്ടാം പ്രതി നൗഷാദ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പ്രതികള്‍ ആമിനയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. യുവതിയെ അയല്‍വാസികളായ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആമിന തന്റെ വീടിന്റെ താഴത്തെ നില ജോലിക്കാരായ രണ്ട് പേര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇവിടെ നിന്ന് ചില ശബ്ദങ്ങള്‍ കേട്ടു എന്ന് ആരോപിച്ചായിരുന്നു പ്രതികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്.
സുധീറും നൗഷാദും ചേര്‍ന്ന് ആമിനയെ ചോദ്യം ചെയ്തു. ഇതിനിടെ ഇവര്‍ ആമിനയെ നിലത്തിട്ട് ചവിട്ടുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു. മതിലിനോട് ചേര്‍ത്ത് തല ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. തടയാന്‍ ശ്രമിച്ചവരെയും ഇവര്‍ തട്ടിമാറ്റുന്നുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദ്ദനമെന്ന് നാട്ടുകാര്‍ പറയുന്നു.
Post Your Comments