Latest NewsIndiaNews

സഹോദരിയെ പിതാവ് ബലാത്സംഗം ചെയ്തതിൽ മനംനൊന്ത് സഹോദരൻ ആത്മഹത്യ ചെയ്തു

ജോധ്​പൂര്‍: പ്രായപൂർത്തിയാകാത്ത സഹോദരിയെ പിതാവ് ബലാത്സംഘം ചെയ്തതിൽ മനം നൊന്ത് സഹോദരൻ ആത്മഹത്യ ചെയ്തു. രാജസ്​ഥാനിലെ ജലോര്‍ ജില്ലയിലാണ്​ സംഭവം. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പിതാവ്​ ബലാത്സംഗം ചെയ്​തതായി പരാതി ലഭിച്ചതിനു പിറകെയാണ് സഹോദരന്റെ ആത്മഹത്യ.

Also Read:‘ചിതാഗ്നി’ എത്തി : ഉറ്റവരുടെ ചിതയ്ക്ക് ഇനി മുതൽ ദൂരദേശത്ത് ഇരുന്നും ഓൺലൈനായി തീ കൊളുത്താം

പിതാവ്​ തന്നെ ക്രൂരമായി ബലാത്സംഘം ചെയ്​ത വിവരം പെണ്‍കുട്ടി​ തന്റെ അടുത്ത ബന്ധുവിനോട് വിവരിക്കുന്നതിന്‍റെ ഓഡിയോ പുറത്തായതോടെയാണ് സഹോദരന്‍​​ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 32 മിനിറ്റ്​ നീണ്ട ഓഡിയോ ക്ലിപ്പിന്‍റെ അടിസ്​ഥാനത്തില്‍ ശനിയാഴ്ച പൊലീസ്​ അന്വേഷണം ആരംഭിച്ചിരുന്നു. അതേദിവസം തന്നെയാണ്​ പെണ്‍കുട്ടിയുടെ സഹോദരന്‍ സച്ചോര്‍ പ്രദേശത്തെ നര്‍മദ കനാലില്‍ ചാടി ആത്മഹത്യ ചെയ്തതും.

എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ്​ സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നതിന്​ മുൻപ് തന്നെ പിതാവ്​ ഇവിടെനിന്നും കടന്നുകളഞ്ഞിരുന്നു. ഇയാള്‍ക്കായി സ്ഥലത്ത് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞാണ് പെണ്‍കുട്ടിയെ പിതാവ്​ കാറില്‍ കയറ്റികൊണ്ടുപോയി ബലാത്സംഗം ചെയ്തത്. മുൻപും ഇതുപോലെ ഉറക്കത്തില്‍ പിതാവ്​ തന്നെ ലൈംഗികാക്രമണത്തിന്​ ​വിധേയമാക്കിയതായും പെൺകുട്ടി കേസിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button