Latest NewsNewsIndia

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ഹർജിയിൽ തീരുമാനവുമായി സുപ്രീംകോടതി

ന്യൂഡൽഹി : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികൾ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. 16 ലക്ഷം വിദ്യാര്‍ത്ഥികൾ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റിവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Read Also : അഫ്ഗാനിസ്താനിൽ സർക്കാർ രൂപീകരണ ചടങ്ങിലേക്ക് വിവിധ രാജ്യങ്ങളെ ക്ഷണിച്ച് താലിബാൻ 

സെപ്​റ്റംബർ 12നാണ്​ നീറ്റ്​ പരീക്ഷ. ലക്ഷകണക്കിന്​ വിദ്യാർഥികൾ കഠിനമായ പരിശ്രമം നടത്തുന്ന സമയത്ത്​ പരീക്ഷ മാറ്റാനാകില്ലെന്നും​ ഇക്കാര്യത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വരും ദിവസങ്ങളിൽ മറ്റു പ്രവേശന പരീക്ഷകളും നടക്കു​ന്നതിനാൽ നീറ്റ്​ മാറ്റണമെന്നായിരുന്നു ഹര്‍ജി നൽകിയ വിദ്യാർഥികളുടെ ആവശ്യം. ജസ്റ്റിസ്​ എ.എം. ഖാൻവിൽക്കൽ അധ്യക്ഷനായ ബെഞ്ചാണ്​ ഹര്‍ജി പരിഗണിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button