മുംബൈ: പുനെ റയിൽവേ സ്റ്റേഷനിൽ നിന്നും 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ എട്ടു പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓഗസ്റ്റ് 31ന് സംഭവം നടന്നത്. സുഹൃത്തിനെ കാത്ത് പുനെ റെയില്‍വേ സ്റ്റേഷനില്‍ നിൽക്കുകയായിരുന്നു പെൺകുട്ടി. സ്‌റ്റേഷനില്‍ സുഹൃത്ത് എത്തിയില്ല. ഈ സമയത്ത് അടുത്തുകൂടിയ ഓട്ടോറിക്ഷ ഡ്രൈവറാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.
രാത്രി വൈകിയ സ്ഥിതിക്ക് വീട്ടില്‍ കൊണ്ടുചെന്ന് വിടാമെന്ന് വിശ്വസിപ്പിച്ചു ഓട്ടോറിക്ഷ ഡ്രൈവര്‍ പെണ്‍കുട്ടിയെ സമീപിക്കുകയും മറ്റു സുഹൃത്തുക്കളെ കൂടെ കൂട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നുമാണ് കേസ്. തുടര്‍ന്ന് പെണ്‍കുട്ടിയെ മുംബൈയിലേക്ക് പോകുന്ന ബസില്‍ നിര്‍ബന്ധിച്ച് കയറ്റിവിട്ടു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകി. പുനെയില്‍ വച്ച് പെണ്‍കുട്ടിയെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കേസില്‍ പങ്കുള്ള മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.
Post Your Comments