മസ്‌കറ്റ്: ഇന്ന് ഒമാനിൽ റിപ്പോർട്ട് ചെയ്തത് 80 പുതിയ കോവിഡ് കേസുകൾ. 148 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
3,02,748 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,92,722 പേർ രോഗമുക്തി നേടി. 4,078 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു.
4,078 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 285,614 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 കോവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവർ ഉൾപ്പെടെ 91 പേർ ഇപ്പോൾ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 40 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.
Read Also: സൈക്കിൾ റാക്ക് ഘടിപ്പിച്ച വാഹനങ്ങൾക്ക് ഒരു നമ്പർ പ്ലേറ്റ് കൂടി വേണം: പുതിയ നിയമവുമായി ദുബായ്
Post Your Comments