കൊച്ചി: ഇന്ത്യൻ വിപണിയിലെത്തും മുമ്പേ സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കി മലയാളികളുടെ പ്രിയനടൻ മോഹൻലാൽ. ഇന്ത്യയിൽ ഈ മാസം പത്തിന് ഫോൾഡ് 3യുടെ ഔദ്യോഗിക അവതരണം നടക്കാനിരിക്കെയാണ് താരം ഈ ഹാൻഡ്സെറ്റ് സ്വന്തമാക്കിയത്. ഇന്ത്യയിൽ നേരത്തെ തന്നെ ഫോൾഡ് 3യുടെ ഫ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്. 4400 എംഎഎച്ച് ഡ്യൂവൽ ബാറ്ററി തുടങ്ങിയവയാണ് ഫോൾഡ് 3യുടെ മുഖ്യ സവിശേഷതകൾ.
മടക്കാവുന്ന ഫോണുകൾ ഇറങ്ങുന്ന കാര്യത്തിൽ സാംസങ് മറ്റു കമ്പനികളേക്കാൾ എന്നും ഒരു പടി മുന്നിലാണ്. ഫോൾഡ് 3 5ജി, ഫ്ലിപ് 3 5ജി എന്നീ രണ്ടു മോഡലുകളാണ് രാജ്യാന്തര വിപണിയിൽ പുറത്തിറക്കിയത്. വില തുടങ്ങുന്നത് 1800 ഡോളറിലാണെങ്കിൽ (ഏകദേശം 1.3 ലക്ഷം രൂപ) ഫ്ലിപ് സീരിസിന്റെ തുടക്ക വേരിയന്റ് 1000 ഡോളറിനാണ് വിൽക്കുന്നത്.
ഫോൾഡ് 3ക്ക് ആൻഡ്രോയ്ഡ് ഫോണുകളിലെ ഏറ്റവും കരുത്തുറ്റ മോഡലുകൾക്കൊപ്പമോ മുന്നിലോ ആണ് സ്ഥാനമെന്ന് ടെക് വിദഗ്ധർ പറയുന്നത്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ, എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിക്കുന്നത്. ഇതിൽ ഫാന്റം സിൽവറാണ് മോഹൻലാൽ സ്വന്തമാക്കിയത്. ഈ കളർ വേരിയന്റിന് ഇന്ത്യയിൽ ഫ്രീ ബുക്കിങ് ലഭ്യമല്ല.
Read Also:- ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളാൻ കട്ടന്‍കാപ്പി
ഫോൺ മടങ്ങിയിരിക്കുമ്പോൾ 6.2 ഇഞ്ച് ഡിസ്പ്ലേയും തുറക്കുമ്പോൾ 7.6 ഇഞ്ച് വലിപ്പത്തിലുള്ള ഡയനാമിക് അമോലെഡ് ഇൻഫിനിറ്റി ഫ്ലക്സ് ഡിസ്പ്ലേയുമാണ്. പിന്നിൽ ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് 12 എം പി സെൻസറുകൾ. എച്ഡിആർ 10 പ്ലസ് വീഡിയോ റെക്കോർഡിങ്ങാണ് ഈ ഹാൻഡ്സെറ്റിന്റെ പ്രധാന ഫീച്ചറുകൾ.
Post Your Comments