ThiruvananthapuramLatest NewsKeralaNews

‘മഞ്ഞുണ്ടായിട്ടു വേണ്ടേ ഉരുകാന്‍, കാര്യങ്ങളെല്ലാം സോള്‍വായി’: പരിഭവം ചര്‍ച്ച ചെയ്ത് തീര്‍ത്തെന്ന് കെ സുധാകരന്‍

എല്ലാ പ്രശ്നങ്ങളും തീര്‍ന്നു. ഒറ്റക്കെട്ടായി പോകാന്‍ ധാരണയിലെത്തി

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയിലുണ്ടായിരുന്ന പരിഭവം ചര്‍ച്ച ചെയ്ത് തീര്‍ത്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. യുഡിഎഫ് യോഗത്തിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രശ്നങ്ങളും തീര്‍ന്നു. ഒറ്റക്കെട്ടായി പോകാന്‍ ധാരണയിലെത്തിയതായും കെ സുധാകരന്‍ പറഞ്ഞു.

കാര്യങ്ങളെല്ലാം സോള്‍വായി. മഞ്ഞുണ്ടായിട്ടു വേണ്ടേ ഉരുകാനെന്നും കെ സുധാകരന്‍ ചോദിച്ചു. പുനഃസംഘടനാ ചര്‍ച്ചകള്‍ നടക്കുകയാണ്. ചര്‍ച്ചയുടെ ഭാഗമായി നേതാക്കള്‍ തങ്ങളോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടനയുടെ ഭാഗമായാണല്ലോ താന്‍ കെപിസിസി പ്രസിഡന്റ് ആയതെന്നും സുധാകരന്‍ പറഞ്ഞു. ഇനി കെപിസിസി ഭാരവാഹികളുടേതായാലും എക്സിക്യൂട്ടീവ് അംഗങ്ങളുടേതായാലും കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

യുഡിഎഫ് യോഗത്തിന് മുന്നോടിയായി ഇടഞ്ഞുനിന്ന ആര്‍എസ്പിയുമായും കെ. സുധാകരനും വിഡി സതീശനും രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മില്‍ പ്രശ്‌നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി പ്രശ്‌നം ഉണ്ടാകാനും പോകുന്നില്ല. അങ്ങനെ പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നും കെ സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button