KeralaLatest NewsNews

പാരാലിംപിക്‌സിലെ ഇന്ത്യന്‍ മുന്നേറ്റം ഭിന്നശേഷി സമൂഹത്തിന് പുത്തന്‍ ഊർജം: ആര്‍ ബിന്ദു

തിരുവനന്തപുരം : മഹാമാരിയുടെ ദുരിതകാലം ഏറ്റവും കൂടുതലായി ബാധിച്ച കേരളത്തിലെ ഭിന്നശേഷി സമൂഹത്തിന് ആത്മവീര്യം പകര്‍ന്നു നല്‍കുന്നതാണ് ടോക്കിയോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ നേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ഭിന്നശേഷി പരിമിതിയല്ല എന്നു വിളംബരം ചെയ്ത ഇന്ത്യന്‍ മുന്നേറ്റം കൊച്ചുകേരളത്തിലെ ഭിന്നശേഷിസമൂഹത്തിനും ഊര്‍ജ്ജം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read Also  :   അഫ്ഗാൻ വിഷയം: ഡൽഹിയിൽ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി

കുറിപ്പിന്റെ പൂർണരൂപം :

മഹാമാരിയുടെ കാലം ഏറ്റവും മോശമായി ബാധിച്ചവരിൽ പെടുന്ന ഭിന്നശേഷി ജനതയ്ക്ക് ആത്മവീര്യം സമ്മാനിച്ചുകൊണ്ട് ടോക്കിയോയിൽ പാരാലിംപിക്സ് കൊടിയിറങ്ങിയിരിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് രാജ്യത്തെ ഭിന്നശേഷി സമൂഹത്തെ പ്രതിനിധാനം ചെയ്ത നമ്മുടെ ടീം നേടിയിരിക്കുന്നത്. ഒമ്പത് ഇനങ്ങളിൽ മാറ്റുരയ്ക്കാൻ നാം അയച്ച 54 പേരിൽ 17 പേരും പതക്കവുമായാണ് മടങ്ങുന്നത്! മാറ്റുരക്കാനെത്തിയ 162 ലോകരാഷ്ട്രങ്ങളിൽ അഞ്ചു സ്വർണമടക്കം 19 പതക്കങ്ങളുമായി ഇരുപത്തിനാലാം സ്ഥാനം!

Read Also  :  ട്രാം, മെട്രോ ട്രെയിനുകളിൽ തുടർച്ചയായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകും: ദുബായ് ആർടിഎ

യോയോഗി ദേശീയ സ്റ്റേഡിയത്തിലെ അവസാനദിനവും മെഡൽവേട്ട തുടർന്ന് രാജ്യത്തിന്റെ അഭിമാനതാരകങ്ങളായ ഇന്ത്യൻ ടീമിനും എല്ലാ മെഡൽ ജേതാക്കൾക്കും സ്നേഹോഷ്മളമായ അഭിവാദനങ്ങൾ.

ഭിന്നശേഷി ഒട്ടും തന്നെ പരിമിതിയല്ലെന്ന് വിളംബരം ചെയ്തു കൊണ്ടുള്ള ടോക്കിയോ പാരാലിംപിക്‌സിലെ ഇന്ത്യൻ താര മുന്നേറ്റം നമ്മുടെ കൊച്ചുകേരളത്തിലെ ഭിന്നശേഷിസമൂഹത്തിനും കൂടുതൽ ഊർജ്ജം പകർന്ന് പ്രചോദനാത്മകമാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button