തൃശൂർ: ആലുവയിൽ അസം സ്വദേശി ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ഈ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു.
‘ജില്ലയിലെ മന്ത്രി എത്തിയെന്നാണ് കരുതുന്നത്. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണം എന്നില്ലല്ലോ. അതിനുള്ള സമയവും കിട്ടിയിരുന്നില്ലെന്നും’ അന്ത്യയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിനെക്കുറിച്ച് ബിന്ദു പ്രതികരിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ പ്രചരണം നടത്തേണ്ടുന്ന സമയമാണിതെന്നും പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
read also: ‘പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു, കേരളത്തില്‍ യുപി മോഡല്‍ നടപ്പാക്കണം’: കെ സുരേന്ദ്രന്‍
അഞ്ച് വയസുകാരിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴും സംസ്കാര ചടങ്ങുകൾ നടന്നപ്പോഴും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ സ്ഥലത്ത് എത്തിയിരുന്നില്ല. ഇതിൽ പ്രതിഷേധം ഉയരുകയാണ്.
സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സർക്കാർ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
Post Your Comments