കാബൂള്‍ : കാബൂളില്‍ സ്റ്റേറ്റ് റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെ സംഗീത ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്ത് താലിബാന്‍ ഭീകരര്‍. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദ സണ്‍’ന്റെ റിപ്പോര്‍ട്ടര്‍ ജെറോം സ്റ്റാര്‍കീ ആണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പുറത്ത് വിട്ടത്.
Read Also : നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് ഭീഷണി
വരാന്‍ പോകുന്ന ഭയപ്പെടുത്തുന്ന സംഭവ വികാസങ്ങളുടെ തുടക്കമെന്ന് പറഞ്ഞാണ് നശിപ്പിക്കപ്പെട്ട സംഗീത ഉപകരണങ്ങളുടെ ചിത്രം ജെറോം പങ്കുവച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉപകരണങ്ങള്‍ തങ്ങള്‍ തകര്‍ത്തതല്ലെന്നും, ഈ അവസ്ഥയിലാണ് സംഗീത ഉപകരണങ്ങള്‍ ഇവിടെ കണ്ടെത്തിയതെന്നും താലിബാന്‍ ഭീകരര്‍ പറഞ്ഞതായും ജെറോം പറയുന്നു.
I fear this is a sign of things to come. A strangely harrowing sight of two grand pianos smashed up in Kabul’s state recording studios. When I visited Taliban guards insisted this is how they found them. Their spokesman @Zabehulah_M33 said music is un-Islamic #Afghanistan pic.twitter.com/bvcttHz2g6
— Jerome Starkey (@jeromestarkey) September 5, 2021
‘കാബൂളിലെ സ്‌റ്റേറ്റ് റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് ഗ്രാന്റ് പിയാനോകളുടെ ദൃശ്യം ഹൃദയഭേദകമായിരുന്നു. ഇതിന് കാവല്‍ നില്‍ക്കുന്ന താലിബാന്‍കാരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, ഈ നിലയിലാണ് അവ കണ്ടത് എന്നായിരുന്നു അവരുടെ മറുപടി. സംഗീതം ഇസ്ലാമിന് വിരുദ്ധമാണെന്നാണ് താലിബാന്റെ വക്താവായ സബിഹുള്ള മുജാഹിദ് പറഞ്ഞത്’ , ജെറോം പറയുന്നു.
Post Your Comments