മസ്‌കത്ത്: വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നത് സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി ഒമാൻ. ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഇനി മുതൽ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നൽകണം. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സുൽത്താന്റെ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഈ ഭേദഗതി പ്രാബല്യത്തിൽ വന്നു.
Read Also: പോലീസിനെ കൈയിലെടുത്ത് ജനങ്ങളെ ഭയപ്പെടുത്താനുള്ള സർക്കാരിന്റെ ടാർഗറ്റ് കൈയിലിരിക്കട്ടെയെന്ന് സതീശന്‍
നേരത്തെ റസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ പുതുക്കിയാൽ മതിയായിരുന്നു. കാരണം വ്യക്തമാക്കാതെ തന്നെ പുതിയ റസിഡന്റ് കാർഡ് അനുവദിക്കാതിരിക്കാനും പുതുക്കി നൽകാതിരിക്കാനും അവകാശമുണ്ടായിരിക്കുമെന്നും ഭേദഗതി വരുത്തിയുള്ള പുതിയ ഉത്തരവിൽ വിശദമാക്കുന്നുണ്ട്.
അതേസമയം രാജ്യത്തെ സിവിൽ സ്റ്റാറ്റസ് നിയമത്തിലും ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം പത്ത് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ സ്വദേശി പൗരൻമാരും തിരിച്ചറിയിൽ കാർഡ് സ്വന്തമാക്കണം. നേരത്തെ 15 വയസിന് മുകളിലുള്ളവർക്കാണ് ഒമാനിൽ ഐ.ഡി കാർഡ് നിർബന്ധമായിരുന്നത്.
Post Your Comments