Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

സി ഐഡി മൂസയ്ക്ക് രണ്ടാം ഭാഗം: തീരുമാനം വ്യക്തമാക്കി ജോണി ആന്റണി

അത്യാവശ്യം ശാസിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന സഹോദരനെ പോലെയാണ് ദിലീപ്

സംവിധാനം മാത്രമല്ല തനിക്ക് അഭിനയവും അറിയാം എന്ന് തെളിയിച്ചയാളാണ് ജോണി ആന്റണി. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മമ്മൂട്ടിയാണ് ജോണി ആന്റണിയുടെ കൂടുതൽ ചിത്രങ്ങളിലും നായകനായിട്ടുള്ളത്. തുറുപ്പ് ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന, തോപ്പില്‍ ജോപ്പന്‍. ദിലീപിനെ നായകനാക്കി മൂന്ന് ചിത്രങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സിഐഡി മൂസ, കൊച്ചി രാജാവ്, ഇന്‍സ്‍പെക്ടര്‍ ഗരുഡ് എന്നിവയാണ് അവ. ഇപ്പോഴിതാ സിഐഡി മൂസ രണ്ടാം ഭാഗം ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജോണി ആന്റണി. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘സി ഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കഥ ഉണ്ടാക്കിയെടുക്കാന്‍ രണ്ട് വര്‍ഷമെങ്കിലും മിനക്കെടണം. മൂസയുടെ തിരക്കഥാകൃത്തുക്കള്‍ രണ്ടായി പിരിഞ്ഞതിനാല്‍ ഇനി ബുദ്ധിമുട്ടാണെന്നും സംവിധായകന്‍ പറഞ്ഞു. ദിലീപിനെ നായകനാക്കി മൂന്ന് സിനിമകള്‍ ചെയ്തു. അത്യാവശ്യം ശാസിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന സഹോദരനെ പോലെയാണ് ദിലീപ്’, ജോണി ആന്റണി പറഞ്ഞു.

കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ് തുടങ്ങിയവയാണ് ദിലീപ്-ജോണി ആന്റണി കൂട്ടുകെട്ടില്‍ ഇറങ്ങിയ മറ്റ് സിനിമകള്‍. രണ്ട് സിനിമകളും തിയ്യേറ്ററുകളില്‍ വിജയം നേടി. കാവ്യ മാധവനാണ് ഈ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button