തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം മകനുമായി ഭാര്യ കിണറ്റില്‍ ചാടി. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. കിണറ്റില്‍ ചാടിയ അമ്മയും ആറു വയസുള്ള മകനും മരിച്ചു. പന്തുവിള സ്വദേശി ബിന്ദു, മകന് രജിന് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഭര്‍ത്താവും ബിന്ദുവും തമ്മില്‍ വീട്ടില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. സംഭവം നടക്കുന്ന ദിവസം രാത്രി ബിന്ദു, ഭര്‍ത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം മകനുമായി കിണറ്റില്‍ ചാടുകയായിരുന്നു.
പൊള്ളലേറ്റ രജിലാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു വര്‍ഷം മുന്‍പായിരുന്നു ബിന്ദുവിന്റെയും രജിലാലിന്റെയും വിവാഹം. ബിന്ദുവിന്റെ രണ്ടാം വിവാഹമാണിത്. സംഭവത്തിന് പിന്നില്‍ കുടുംബവഴക്കാണെന്ന നിഗമനത്തിലാണ് പൊലീസ്. ഫയര്‍ഫോഴ്സ് എത്തിയാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തത്.
Post Your Comments