കൊൽക്കത്ത: ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ സുവേന്ദുവിന്റെ സുരക്ഷ ഉദ്യോഗസ്ഥൻ 2018ൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുവേന്ദു അധികാരിക്ക് അറസ്റ്റിൽനിന്നു കൽക്കട്ട ഹൈക്കോടതിയുടെ സംരക്ഷണം. 2018 ഒക്ടോബറിലാണ് അധികാരിയുടെ അംഗരക്ഷകന് വെടിയേറ്റു മരിക്കുന്നത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നു കാട്ടി അംഗരക്ഷകന്റെ ഭാര്യ പൊലീസിൽ വീണ്ടും പരാതി നൽകിയതോടെയാണു കേസിൽ പുനരന്വേഷണം.
Also Read: നിപ പരിശോധന: കോഴിക്കോട് ജില്ലയിൽ പ്രത്യേക ലാബ്, പ്രവര്‍ത്തനം ഇന്ന് മുതല്‍
സുരക്ഷാ ജീവനക്കാരൻ സ്വയം വെടിയുതിർത്തു മരിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഈ കേസിൽ അന്വേഷണ സംഘം മുൻപാകെ ഹാജരാകാൻ സുവേന്ദു അധികാരിക്കു നിർദേശം ലഭിച്ചിരുന്നു. പക്ഷെ തങ്ങൾക്കു മുൻപാകെ ഹാജരാകില്ലെന്നു കാട്ടി സുവേന്ദു അധികാരി കത്തയച്ചെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇന്നു വെളിപ്പെടുത്തിയിരുന്നു. മറ്റ് അസൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് അധികാരി ഹാജരാകാതിരുന്നത് എന്നാണു ബിജെപി നേതാക്കളുടെ പ്രതികരണം.
‘സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചപ്പോൾ സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു. അന്ന് അദ്ദേഹം ദൈവമായിരുന്നു. ഇപ്പോൾ അദ്ദേഹം ബിജെപിയിൽ ചേർന്നു, മമത ബാനർജിയെ പരാജയപ്പെടുത്തി, അദ്ദേഹം ഒരു അസുരനായി മാറിയിരിക്കുന്നു. മമത ബാനർജിയുടെ തോൽവി തൃണമൂലിന് ദഹിച്ചിട്ടില്ല. ഇത് പ്രതികാര രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല’,- ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.
Post Your Comments