ദുബായ്: അടുത്ത് 50 വർഷത്തേക്ക് രാജ്യത്തിന്റെ ഭാവി നിയന്ത്രിക്കുന്ന 10 പെരുമാറ്റച്ചട്ടങ്ങൾ പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വികസന മേഖലകളിൽ പുതിയ തുടക്കം കുറിക്കാൻ പുതിയ പെരുമാറ്റച്ചട്ടങ്ങൾ സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. വികസനത്തിനാണ് യുഎഇ പ്രഥമ പരിഗണന നൽകുന്നതെന്നും ഇതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏറ്റവും ശക്തമായ ആഗോള സാമ്പത്തിക ശക്തി എന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപവും വൈദഗ്ധ്യവും വർധിപ്പിക്കുന്നതിനായി രാജ്യത്തിന്റെ സംരംഭക നേട്ടങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments