Latest NewsUAENewsInternationalGulf

കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 21,364 വാക്‌സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 21,364 കോവിഡ് ഡോസുകൾ. ആകെ 18,426,511 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: ‘രണ്ട് ഫുള്‍, ഒരു ഹാഫ് എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന്റെ അർത്ഥം ഇപ്പഴാണ് ശരിയായത്, മന്ത്രിക്ക് ആശംസകൾ’ -സന്ദീപ്

യുഎഇയിലെ ജനസംഖ്യയിലെ പകുതിയിലധികം പേരും വാക്‌സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 86. ശതമാനത്തിലധികം പേർ വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. 75 ശതമാനത്തിലധികം പേർ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം 971 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 1387 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

723,263 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,12,521 പേർ രോഗമുക്തി നേടി. 2046 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 8,696 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ 75.9 മില്യൺ കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: മൂന്നുമാസങ്ങൾക്ക് മുമ്പ് മരിച്ച യുവാവിന്റെ മൊബൈലിൽ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button