KeralaLatest NewsIndia

‘രണ്ട് ഫുള്‍, ഒരു ഹാഫ് എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന്റെ അർത്ഥം ഇപ്പഴാണ് ശരിയായത്, മന്ത്രിക്ക് ആശംസകൾ’ -സന്ദീപ്

കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നു മന്ത്രി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ബിവറേജ് ഔ‍ട്ട്ലെറ്റുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ‘രണ്ട് ഫുള്‍, ഒരു ഹാഫ്’ എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന് ഇപ്പോഴാ ഒരു അര്‍ത്ഥം ഉണ്ടായതെന്ന് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. ഒപ്പം ​ഗതാഗതമന്ത്രി ആന്റണി രാജുവിന് വിജയാശംസകളും നേര്‍ന്നു.

കെ.എസ്.ആര്‍.ടി.സിയെ കടത്തില്‍ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ തേടുന്നതിനിടെയാണ് സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുവാനുളള നീക്കം. ഇത്തരം മദ്യശാലകള്‍ യാത്രക്കാര്‍ക്ക് പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന പുതിയ പദ്ധതിയെ കുറിച്ച്‌ ആന്റണി രാജു വെളിപ്പെടുത്തിയത്. ഇതിനെയാണ് സന്ദീപ് പരിഹസിക്കുന്നത്.

സന്ദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

‘രണ്ട് ഫുൾ’
‘ഒരു ഹാഫ്’
എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന് ഇപ്പോഴാ ഒരു അർത്ഥം ഉണ്ടായത്.
Congratulations Antony Raju

shortlink

Related Articles

Post Your Comments

Related Articles


Back to top button