കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടു വയസുകാരന്റെ മൃതദേഹം കര്‍ശന നിയന്ത്രണത്തില്‍ കബറടക്കി. കോഴിക്കോട് കണ്ണപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ കവാടത്തിനു സമീപം പിപിഇ കിറ്റ് ധരിച്ചെത്തിയാണ് പ്രാര്‍ഥനാ ചടങ്ങ് പൂര്‍ത്തിയാക്കിയത്.
സ്വകാര്യാശുപത്രിയില്‍ നിന്ന് നിപ പ്രോട്ടോക്കോള്‍ പാലിച്ച് എത്തിച്ച മൃതദേഹത്തിന് സമീപത്തേക്ക് മറ്റാരും വരാതിരിക്കാന്‍ പൊലിസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കബറടക്കം നടത്തിയ സ്ഥലത്തും പരിസരങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് ശുചീകരണം നടത്തി. മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്താൻ കൃത്യമായ അകലം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
നിപ സ്ഥിരീകരിച്ച് മരിച്ച 12 വയസുകാരന്റെ വീട് കേന്ദ്രസംഘം സന്ദര്‍ശിച്ചു. കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരിരുന്നതായി കുടുംബാംഗങ്ങള്‍ കേന്ദ്രസംഘത്തെ അറിയിച്ചതിനെ തുടർന്ന് അത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്ന് കേന്ദ്രസംഘം പരിശോധിക്കും. അതേസമയം, മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. രണ്ടു പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.
Post Your Comments