മുംബൈ : ആർ.എസ്.എസിനെ താലിബാനോട് ഉപമിച്ചതിൽ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ബിജെപി എംഎല്‍എ രംഗത്ത്. . ജാവേദ് അക്തര്‍ മാപ്പ് പറയാതെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര എംഎല്‍എയും ബിജെപി വക്താവുമായ രാം കദം പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് അക്തര്‍ പ്രസ്താവന നടത്തിയത്. ഹിന്ദുരാഷ്ട്രം വേണമെന്ന് പറയുന്നവരും താലിബാനും ഒരേ മാനസികാവസ്ഥയുള്ളവരാണെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ജാവേദ് അക്തറിന്റെ ഈ പ്രസ്താവന ലജ്ജാകരമാണ്. മാത്രമല്ല, സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും കോടിക്കണക്കിന് പ്രവർത്തകർക്കും അവരുടെ ആശയങ്ങൾ പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്കും വേദനാജനകവും അപമാനകരവുമാണ്. ഈ പരാമർശങ്ങൾ നടത്തുന്നതിനുമുമ്പ്, ഇതേ പ്രത്യയശാസ്ത്രമുള്ള ആളുകളാണ് ഇപ്പോൾ സർക്കാർ ഭരിക്കുന്നതെന്നും രാജ ധർമ്മം നിറവേറ്റുന്നുവെന്നും അദ്ദേഹം ചിന്തിക്കണമായിരുന്നു. താലിബാനെപ്പോലെയാണെങ്കിൽ, അദ്ദേഹത്തിന് ഈ പരാമർശങ്ങൾ നടത്താൻ കഴിയുമായിരുന്നോ? അദ്ദേഹത്തിന്റെ പ്രസ്താവനകൾ എത്ര പൊള്ളയാണെന്നാണ് ഇത് കാണിക്കുന്നത്. പക്ഷേ, അത്തരം പരാമർശങ്ങൾ നടത്തുന്നതിലൂടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ വികാരത്തെ അദ്ദേഹം വ്രണപ്പെടുത്തി. അവരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല’- രാം കദം പറഞ്ഞു.
Read Also : ഐ.എസ്.ആര്‍.ഒയുടെ വാഹനം പ്രദേശവാസികള്‍ തടഞ്ഞു : നോക്കുകൂലിയായി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ
ലോകത്തെ എല്ലാ തീവ്രവലതുപക്ഷത്തിനും വേണ്ടത് ഒരേ കാര്യമാണ്. താലിബാന് വേണ്ടത് ഇസ്ലാമിക രാഷ്ട്രമാണ്. ഹിന്ദുരാഷ്ട്രം വേണ്ടവരും ഉണ്ട്. ഇവരുടെല്ലാം മാനസിക നില ഒന്നാണ്. താബിബാനെ പിന്തുണക്കുന്നവരും ആര്‍എസ്എസ്, വിഎച്ച്പി എന്നിവരെ പിന്തുണക്കുന്നവരും ഒരേ മനോഭാവക്കാരാണെന്നും ജാവേദ് അക്തർ പറഞ്ഞിരുന്നു.
Post Your Comments