വെസ്റ്റ് ബാങ്ക്: പ്രതിഷേധങ്ങൾക്കൊടുവിൽ ഇസ്രായേൽ തടവിലായിരുന്ന പൂർണ്ണ ഗർഭിണിയായ പലസ്തീൻ തടവുകാരിയെ നിയന്ത്രണങ്ങളോടെ വീട്ടു തടങ്കലിലേക്ക് മാറ്റി. പലസ്തീൻ സ്വദേശിനിയും 25 കാരിയുമായ അൻഹാർ അൽദീക്കിനെയാണ് അന്താരാഷ്ട്ര വ്യാപകമായ പ്രതിഷേധത്തിനൊടുവിൽ ഇസ്രായേൽ ഭരണകൂടം ജാമ്യം അനുവദിച്ചത്. 12000 ഡോളറാണ് ജാമ്യ തുക. വെസ്റ്റ് ബാങ്കിലെ ഖഫർ നെയ്മായിലെ ഗ്രാമത്തിലെ വീട്ടിലേക്കാണ് ഇവരെ മാറ്റിയത്.
കഴിഞ്ഞ മാർച്ചിലാണ് ഇസ്രായേൽ സേന ഇവരെ പിടിച്ചുകൊണ്ടുപോയത്. അൻഹാർ ഗർഭിണിയാണെന്ന് ബന്ധുക്കൾ അറിയിച്ചെങ്കിലും ഇസ്രായേൽ അധികൃതർ ചെവിക്കൊണ്ടില്ല. ഹാഷ്റൂൺ തടവറയിൽ കഴിയുമ്പോൾ ഗർഭ സംബന്ധമായ പ്രയാസങ്ങളുണ്ടായെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനോ ഇളവുകൾ അനുവദിക്കാനോ ഭരണകൂടം തയാറായില്ല.
തുടർന്ന് ജയിലിന് പുറത്തിറങ്ങിയ മറ്റൊരു തടവുകാരിയുടെ കയ്യിൽ അൻഹാർ നൽകിയ കത്തിലൂടെ വിവരങ്ങൾ പുറം ലോകത്ത് അറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദമുയർന്നതോടെയാണ് ഇസ്രായേൽ വിട്ടുവീഴ്ച്ചക്ക് തയാറായത്.
Post Your Comments