അബുദാബി: കോവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ സമിതിയുടെ പുതിയ തീരുമാനം ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു. ഗ്രീൻ ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്‌സിൻ സ്വീകരിക്കാത്ത യാത്രക്കാർ 10 ദിവസം ക്വാറന്റെയ്‌നിൽ കഴിയണം. ഒമ്പതാമത്തെ ദിവസം ഇവർ പിസിആർ പരിശോധന നടത്തണം.
വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ചവരും അല്ലാത്തവരും അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ പരിശോധനയുടെ നെഗറ്റീവ് ഫലം കയ്യിൽ കരുതേണ്ടതാണ്. വാക്‌സിൻ എടുത്തവരുൾപ്പെടെ എല്ലാവരും അബുദാബിയിൽ എത്തിയ ശേഷം പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്ൻ ഒഴിവാക്കിയെങ്കിലും ഇവർ അബുദാബിയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. റസിഡന്റ് വിസക്കാർക്കും സന്ദർശക വിസക്കാർക്കും പുതിയ നിയമം ബാധകമാണ്. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്‌സിനെടുക്കാത്ത യാത്രക്കാർക്കും ക്വാറന്റെയ്‌നിൽ കഴിയേണ്ടതില്ല. പകരം അബുദാബിയിലെത്തിയ ഉടനെയും പിന്നീട് ആറാം ദിവസവും ഒൻപതാം ദിവസവും ഇവർ പരിശോധന നടത്തേണ്ടതാണെന്ന് അധികൃതർ നിർദ്ദേശിച്ചു.
Post Your Comments