മനുഷ്യശരീരത്തെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ് പ്രമേഹം. ഇത് പലപ്പോഴും കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഷുഗർ അധികമാകുന്നതോടെ പലരുടെയും കാഴ്ചയെ ഇത് ബാധിക്കുന്നതായി നമുക്കറിയാം. എങ്ങനെയാണ് പ്രമേഹം കണ്ണിനെ ബാധിക്കുന്നതെന്ന് അറിയാമോ?. നിയന്ത്രിക്കാനാവാത്തവിധം രക്തത്തിലെ ഷുഗര്‍ നില നില്‍ക്കുമ്പോള്‍ അത് പിന്നീട് കണ്ണിലെ റെറ്റിന എന്ന ഭാഗത്തേക്ക് രക്തമെത്തിക്കുന്ന ചെറിയ സിരകളെ നശിപ്പിക്കുന്നു. ഇങ്ങനെയാണ് പ്രമേഹം കണ്ണിനെ പ്രതികൂലമായി ബാധിക്കുന്നത്.
Also Read:കൃത്യസമയത്ത് ഫീസ് അടച്ചില്ല : വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു
തുടക്കത്തിൽ തന്നെ ഈ പ്രശ്നം തിരിച്ചറിയാൻ കഴിയുകയാണെങ്കിൽ ഒരുപക്ഷെ കാഴ്ചയെ ബാധിക്കാത്ത തരത്തിൽ തന്നെ പ്രമേഹത്തെ നമുക്ക് കൈകാര്യം ചെയ്യാവുന്നതാണ്. ഷുഗർ നിയന്ത്രിക്കുക എന്നത് തന്നെയാണ് കാഴ്ച നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. അല്ലാത്ത പക്ഷം ചികിത്സയിലൂടെ കണ്ണിന്റെ ആരോഗ്യം തിരികെ കൊണ്ടുവരാന്‍ സാധ്യമല്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
‘ഡയബറ്റിക് ഐ’ എന്നാണ് പ്രമേഹരോഗികളിൽ കാണപ്പെടുന്ന കണ്ണിന്റെ അസുഖത്തെ വിളിക്കുന്നത്. പ്രമേഹം നിയന്ത്രിക്കാനായില്ലെങ്കില്‍ പില്‍ക്കാലത്ത് ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാം. അതുകൊണ്ട് കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാന്‍ സാധ്യതയുള്ള എല്ലാ ശീലങ്ങളും ഒഴിവാക്കുക. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അതുപേക്ഷിക്കുക, വ്യായാമം പതിവാക്കുക, എല്ലാ വര്‍ഷവും കണ്ണുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും നടത്തുക, ഇലക്കറികളും ഇല ചേര്‍ന്ന പച്ചക്കറികളും, ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും ധാരാളമായി ഡയറ്റില്‍ ചേര്‍ക്കുക, എന്നീ ശീലങ്ങളിലൂടെ പ്രമേഹം മൂലമുണ്ടാകുന്ന കണ്ണിന്റെ അസുഖങ്ങളെ തടയാമെന്നാണ് വിദഗ്ധർ പറയുന്നത്.
Post Your Comments