കല്ലിയൂർ പഞ്ചായത്തിനെ തേടി വീണ്ടും ദേശീയ അംഗീകാരം. കേരളത്തിലെ മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ബിജെപിക്ക് തുടർ ഭരണം ലഭിച്ച കല്ലിയൂർ ഗ്രാമപഞ്ചായത്ത്. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ടാണ് മികച്ച പഞ്ചായത്തിനെ തെരഞ്ഞെടുത്തതെന്ന് എസ് സുരേഷ് തൻറെ ഫേസ്ബുക്കിലൂടെ അറിയിച്ചു. വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളിൽ മുന്നിലെത്തിയതിനാണ് കേരളത്തിലെ മികച്ച പഞ്ചായത്തായി കല്ലിയൂർ പഞ്ചായത്ത് പുരസ്കാരത്തിന് അർഹനരാക്കിയത്.
ആരോഗ്യരംഗത്തും, കാർഷികരംഗത്തും, പദ്ധതി രൂപീകരണം – നിർവ്വഹണവും എന്നിവയിലുള്ള പ്രവർത്തനമികവിനാണ് കേന്ദ്രം അംഗീകാരം നൽകിയത്. സമ്മാനമായി പത്ത് ലക്ഷം രൂപ രൂപ കേന്ദ്രസർക്കാരിൽ നിന്നും കല്ലിയൂർ ഗ്രാമപഞ്ചായത്തിന് ലഭ്യമാകും. മുൻവർഷങ്ങളിലും കേന്ദ്രത്തിൻ്റെ പട്ടികയിൽ മികച്ച പ്രവർത്തനത്തിന് ഭാരതത്തിലെ അഞ്ചാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവും അന്ത്യോദയാ റാങ്കിംഗിൽ കല്ലിയൂർ പഞ്ചായത്തിന് ലഭിച്ചിരുന്നു.
എസ്. സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
#കല്ലിയൂർ_പഞ്ചായത്ത് വീണ്ടും ദേശീയ അംഗീകാരത്തിലേക്ക്….
BJP ക്ക് തുടർ ഭരണം ലഭിച്ച കല്ലിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വീണ്ടും അഭിമാനനേട്ടമായി ദേശീയ അംഗീകാരം. ഭാരതത്തിൻ്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ടാണ് മികച്ച പഞ്ചായത്തിനെ തെരെഞ്ഞെടുത്തത്. വിവിധ മേഖലകളിലെ നടത്തിയ പ്രവർത്തനങ്ങളിൽ മുന്നിലെത്തിയതിനാണ് കേരളത്തിലെ മികച്ച പഞ്ചായത്തായി കല്ലിയൂർ പഞ്ചായത്തിന് പുരസ്കാരത്തിന് അർഹനരാക്കിയത്. ആരോഗ്യരംഗത്തും, കാർഷികരംഗത്തും, പദ്ധതി രൂപീകരണം – നിർവ്വഹണവും എന്നിവയിലുള്ള പ്രവർത്തനമികവിനാണ് അംഗീകാരം നൽകിയത്. സമ്മാനമായി പത്ത് ലക്ഷം രൂപ രൂപ കേന്ദ്രസർക്കാരിൽ നിന്നും കല്ലിയൂർ ഗ്രാമപഞ്ചായത്തിന് ലഭിക്കും. മുൻവർഷങ്ങളിലും കേന്ദ്രത്തിൻ്റെ പട്ടികയിൽ മികച്ച പ്രവർത്തനത്തിന് ഭാരതത്തിലെ അഞ്ചാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവും അന്ത്യോദയാ റാങ്കിംഗിൽ കല്ലിയൂർ പഞ്ചായത്തിന് ലഭിച്ചിരുന്നു. സുരേഷ്ഗോപി എംപി ആദർശ ഗ്രാമം പദ്ധതിയിൽ ദത്തെടുത്തതും, എന്റെ സ്വന്തം പഞ്ചായത്തുമാണ് കല്ലിയൂർ .
Post Your Comments