ഗാന്ധിനഗർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എഞ്ചിനീയറിങ് വിദ്യാർത്ഥി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തതായി എയർ ഹോസ്റ്റസ് ട്രയിനിയായ യുവതിയുടെ പരാതി. അജിത് ത്രിവേദിയെന്ന 22കാരനെതിരെയാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അഹമ്മദാബാദിലെ വേജൽപൂരിൽ നിന്നും ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
Also Read: ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും തുടരും
പ്രതിയുടെ സ്വദേശമായ വേജൽപൂരിലാണ് ട്രയിനി എയർ ഹോസ്റ്റസായ യുവതിയും താമസിച്ചിരുന്നത്. ഏഴ് മാസം മുമ്പ് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു. പിന്നീട് മൊബൈൽ നമ്പരുകൾ കൈമാറിയതിന് പിന്നാലെ ബന്ധം വളരുകയായിരുന്നുയെന്ന് യുവതി പൊലീസിന് മൊഴി നൽകി. അതേസമയം കുറ്റാരോപിതനായ അജിത്ത് കഴിഞ്ഞ ഏപ്രിലിൽ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.
വീട്ടിലെത്തിയതിന് പിന്നാലെ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകുകയും തുടർന്ന് അബോധാവസ്ഥയിലാക്കുകയും ചെയ്തു. പിന്നീട് പീഡന ദൃശ്യങ്ങൾ മൊബൈൽ പകർത്തി നിരന്തരമായി ഭീഷണിപ്പെടുത്തുകയും വീണ്ടും പീഡനത്തിന് വിധേയമാക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. വിസമ്മതിക്കുന്ന ഘട്ടത്തിൽ പ്രതി ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും യുവതി മൊഴി നൽകി.
Post Your Comments