ഡൽഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ നേരിയ വർധന. 4,05,681 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 2,46,989 പേരും കേരളത്തിലാണ്. കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം രോഗമുക്തരേക്കാൾ വർധിക്കുന്ന സാഹചര്യമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുണ്ടായിരുന്ന മഹാരാഷ്ട്രയിൽ നിലവിൽ 53,999പേർ മാത്രമാണ് ചികിത്സയിലുള്ളത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിന് മുകളിൽ തുടരുകയാണ്. 2.5 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ശനിയാഴ്ച രാവിലെ വരെ പുതുതായി രോഗം സ്ഥിരീകരിച്ച 42,618 പേരിൽ 29,322പേരും കേരളത്തിൽ നിന്നാണ്.
40 വയസ്സിനു താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് കൂടുന്നു: യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണങ്ങൾ ഇങ്ങനെ
അതേസമയം, 24 മണിക്കൂറിനകം 36,385 പേർ രോഗമുക്തരായി. 330 പേർ മരിച്ചു. പ്രതിദിന മരണനിരക്ക് കേരളത്തിൽ നൂറിന് മുകളിലാണ്. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 92 കോവിഡ് മരണങ്ങളുണ്ടായപ്പോൾ ഡൽഹിയടക്കം 13 സംസ്ഥാനങ്ങളിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തമിഴ്നാട്ടിലും കർണാടകയിലും 19 വീതവും മറ്റു സംസ്ഥാനങ്ങളിൽ 10ന് താഴെയുമാണ് മരണ നിരക്ക്.
Post Your Comments