Latest NewsNewsIndia

മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ, ഇവിടുള്ള മുസ്ലീങ്ങളെ വെറുതെ വിടൂ: താലിബാനോട് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കശ്മീരിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കേന്ദ്രമന്ത്രി അബ്ബാസ് നഖി വി. ‘ മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ. ഇന്ത്യയിലെ മുസ്ലീങ്ങളെ വെറുതെ വിടണം’ – എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ് വി പറഞ്ഞു. ഇന്ത്യയിലെ പള്ളികളില്‍ വിശ്വാസികള്‍ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടുകയോ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍നിന്ന് വിലക്കപ്പെടുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും ഭരണസംവിധാനത്തിലും ഏറെ അന്തരമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Read Also : മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളർത്തുന്നു, മാപ്പിള ലഹളയെ വെള്ളപൂശുന്നവർ താലിബാൻ അനുകൂലികൾ: കെ.സുരേന്ദ്രൻ

‘ഇന്ത്യ പിന്തുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്. ആ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി താലിബാന്‍ സംസാരിക്കേണ്ടതില്ല. കൂപ്പുകൈകളോടെ അവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ഇന്ത്യയിലെ മുസ്‌ലീങ്ങളെ വെറുതെവിടൂ’ – നഖ് വി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button