തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പോയാല്‍ ഇനി രണ്ടുണ്ട് കാര്യം. മദ്യവും വാങ്ങാം കെഎസ്ആര്‍ടിസി ബസില്‍ യാത്രയും ചെയ്യാം. കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്ലെറ്റുകള് തുറക്കാന്‍ ഒരുങ്ങുകയാണ് ബവ്റിജസ് കോര്പറേഷന്. കെഎസ്ആര്‍ടിസിയാണ് ഈ ആശയം മുന്നോട്ട് വച്ചത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ്ആര്‍ടിസി തങ്ങളുടെ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പരിശോധന ആരംഭിച്ചു.
കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്കും രണ്ടുണ്ട് ഗുണം. വാടക ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കും. ഊഴമെത്തുമ്പോള്‍ തിരക്കില്ലാതെ മദ്യം വാങ്ങി കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലും പോകാം.
Post Your Comments